Latest NewsInternational

താലിബാന്‍ അനുകൂല രാജ്യങ്ങളുടെ യോഗം വിളിച്ച്‌ വല്യേട്ടനായി പാകിസ്ഥാന്‍: പണവും സഹായ വാഗ്‌ദാനവുമായി ചൈന, വിട്ടുനിന്ന് റഷ്യ

ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ പാകിസ്താനെ പോലെ അഫ്ഗാനെയും ഉപയോഗിക്കാമെന്നാണ് ചൈനയുടെ കണക്കു കൂട്ടൽ.

ബീജിംഗ്: അഫ്ഗാനിസ്ഥാനിലെ അരാജകത്വം അവസാനിപ്പിക്കാന്‍ താലിബാന്‍ നയിക്കുന്ന താല്‍ക്കാലിക സര്‍ക്കാരിനെ പിന്തുണയ്‌ക്കാനൊരുങ്ങി ചൈന. താലിബാന്‍ സര്‍ക്കാരിന് സഹായമായി 31 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സഹായവും ചൈന പ്രഖ്യാപിച്ചു. അഫ്ഗാന് ആവശ്യമായ വാക്‌സിന്‍, മരുന്നുകള്‍, ശൈത്യകാലത്തേക്കുള‌ള അവശ്യവസ്‌തുക്കള്‍, ധാന്യങ്ങള്‍ എന്നിവ അവര്‍ക്ക് ആവശ്യമുള‌ളത്ര നല്‍കുമെന്ന് അഫ്ഗാനുമായി അതി‌ര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രഖ്യാപിച്ചു.

അതേസമയം വിശാലവും തീവ്രവാദത്തിനെതിരായതും അയല്‍രാജ്യങ്ങളുമായി സമാധാനപരമായി കഴിയാന്‍ പറ്റുന്നതുമായ നയം അഫ്ഗാനില്‍ താലിബാന്‍ സ‌ര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മുന്‍പ് ചൈന ആവശ്യപ്പെട്ടിരുന്നു. ലോകരാജ്യങ്ങളില്‍ ആദ്യം താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചത് ചൈനയാണ്. എന്നാൽ ഇതിന് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നാണ് സൂചന. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ പാകിസ്താനെ പോലെ അഫ്ഗാനെയും ഉപയോഗിക്കാമെന്നാണ് ചൈനയുടെ കണക്കു കൂട്ടൽ.

200 മില്യണ്‍ യുവാന്‍ ആണ് സഹായമായി അഫ്ഗാന് നല്‍കുക. ഇത് ഏകദേശം 31 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. പാകിസ്ഥാന്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച യോഗത്തില്‍ ഇറാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു. എന്നാല്‍ റഷ്യ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ആദ്യ ഘട്ടത്തിൽ റഷ്യ താലിബാനെ അംഗീകരിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ റഷ്യയും പിന്മാറിയതായാണ് സൂചന.

മൂന്ന് മില്യണ്‍ വാക്‌സിന്‍ ഡോസ് അഫ്ഗാനിലെ ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുമെന്ന് ചൈന അറിയിച്ചു. കൊവിഡ് രോഗം തടയാനും പകര്‍ച്ചാവ്യാധികള്‍ അകറ്റാനും കൂടുതല്‍ സഹായത്തിന് ചൈന സജ്ജമാണ്. അഫ്ഗാനിസ്ഥാനെ സമ്പദ്‌വ്യവസ്ഥ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ചൈന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button