Latest NewsNewsIndia

കത്രയില്‍ നിന്ന്​ കാല്‍നടയായി വന്ന് രാഹുൽ ഗാന്ധി ഇന്ന് വൈഷ്​ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കും

സുരക്ഷാ ഭീഷണി മൂലം മാറ്റിവച്ച രണ്ടുവർഷത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്

ഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ രണ്ടുവർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സുരക്ഷാ ഭീഷണി മൂലം രണ്ടുവർഷത്തേക്ക് മാറ്റിവച്ച വൈഷ്​ണോ ദേവി ക്ഷേത്ര സന്ദര്‍ശനം ഇന്ന് നടത്തും. രണ്ട്​ ദിവസത്തെ സന്ദര്‍ശനത്തിനായാണ്​ രാഹുലെത്തുന്നത്​. കഴിഞ്ഞ മൂന്ന്​ വര്‍ഷവും ക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ജമ്മുവിലെ സാഹചര്യം മോശമായിരുന്നതിനാല്‍ പിന്മാറുകയായിരുന്നു.

Also Read:വെടിയേറ്റ വന്മരം: രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ

എന്നാല്‍ ജമ്മുവിലെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഭയപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ കത്രയില്‍ നിന്ന്​ കാല്‍നടയായിട്ടായിരിക്കും രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ദിവസം അദ്ദേഹത്തിന്​ രാഷ്ട്രീയപരിപാടികളൊന്നുമില്ല. രണ്ടാം ദിവസം കത്രയില്‍ നിന്ന്​ ജമ്മുവില്‍ മടങ്ങിയെത്തിയതിന്​ ശേഷം പ്രാദേശിക രാഷ്​ട്രീയനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി ചില പരിപാടികളും ആസൂത്രണം ചെയ്​തിട്ടുണ്ട്​. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ എല്ലാം തന്നെ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ഉണ്ടായിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button