Latest NewsSaudi ArabiaNewsGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 103 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 103 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 195 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്‌കോയ്‌ക്ക് നൽകാൻ തീരുമാനം

5,45,727 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,34,834 പേർ രോഗമുക്തി നേടി. 8,604 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,289 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 565 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. രാജ്യത്താകെ 38,736,360 കോവിഡ് ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.

Read Also: സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button