Latest NewsNewsLife StyleHealth & FitnessSex & Relationships

ലൈംഗിക ജീവിതത്തിൽ സ്ത്രീയ്ക്ക് വേണ്ടത് എന്തെല്ലാം ?

ലൈംഗിക ബന്ധത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് ഉള്ളതെങ്കിലും രതിമൂർച്ഛയുടെ കാര്യത്തിൽ ഇവർ തമ്മിൽ വലിയ വ്യത്യാസമുണ്ട്.. 49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണ് തൃപ്തി നേടുന്നത്. അതുകൊണ്ട് തന്നെ പുരുഷൻ രതിമൂർച്ഛ നേടുന്നതിന് മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണ് വേണ്ടത്.

രതിമൂർച്ഛയ്ക്ക് ശേഷം പുരുഷൻ പെട്ടെന്ന് ക്ഷീണിതനാകും.. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവന് കഴിയില്ല. ഒരു കൗമാരക്കാരന് മിനിട്ടുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ സ്ത്രീകൾക്ക് ഒരു തവണ രതിമൂർച്ഛ നേടിയതിന് ശേഷവും അവൾക്ക് മറ്റൊരു രതിമൂർച്ഛയിലേക്ക് പെട്ടെന്നു പോകാൻ കഴിയും.

Read Also  :  നാഷനല്‍ കോണ്‍​ഫറന്‍സ്​ നേതാവ്​ അപാര്‍ട്ട്​മെന്‍റില്‍ മരിച്ചനിലയില്‍: ബാത്ത്​റൂമില്‍ അഴുകിയ നിലയിൽ ശരീരം, ദുരൂഹത

ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളത് തീരുമാനിക്കുന്നതും സ്ത്രീയാണ്. അവൾ ലൈംഗികമായി വേണ്ടത്ര ഉണർവ് നേടിയതിന് ശേഷം മാത്രമേ അക്കാര്യം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും സ്ത്രീ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണ് ലൈംഗികബന്ധം ആസ്വാദ്യമാക്കുന്നതിന് നല്ലത്.പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്ക് നയിക്കാനും സ്ത്രീക്ക് കഴിയണം. വികാരോത്തേജന കേന്ദ്രങ്ങളിലെ പുരുഷന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുകയും വേണം.  അത് പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button