WayanadNattuvarthaLatest NewsKerala

കടുവ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകള്‍ തട്ടിയെടുത്തത് മാവോയിസ്റ്റുകളെന്ന് സംശയം

മാനന്തവാടി: വയനാട്ടിൽ കടുവകളുടെ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി റെയിഞ്ചിന് കീഴില്‍ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. കടുവ സെന്‍സസിന്റെ ഭാഗമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും എത്തിച്ചതാണ് ക്യാമറകള്‍. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുന്‍പാണ് വനംവകുപ്പിന് തിരിച്ചടിയാകുന്ന സംഭവങ്ങളാണുണ്ടായിരിക്കുന്നത്.

Also Read: അഴിമതി: വി.കെ. ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കർ പിടിച്ചെടുത്തു

കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് വിശദമാക്കിയത്.
ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകള്‍ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണുള്ളത്. ഉള്‍വനത്തില്‍ സാധാരണക്കാര്‍ എത്താന്‍ തരമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. ഉള്‍വനത്തിലായതിനാല്‍ തന്നെ മാവോയിസ്റ്റുകള്‍ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ കെ.വി. ബിജു മാധ്യമങ്ങളോട് പറഞ്ഞു. പോലീസും ഇത്തരത്തില്‍ സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള വനമേഖല കൂടിയാണിത്. മാവോയിസ്റ്റ് സംഘാംഗങ്ങളില്‍ ആരുടെയെങ്കിലും ദൃശ്യം ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാകാം ക്യാമറകള്‍ അഴിച്ചുമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ നാലിനാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം ഇടവിട്ടുള്ള പരിശോധന വനാന്തര്‍ഭാഗത്ത് നടക്കാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനക്കിടെയാണ് ക്യാമറകള്‍ അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്. ക്യാമറകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തൊണ്ടർനാട് പോലീസും വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button