Latest NewsNewsInternational

ആള്‍ക്കൂട്ട പ്രതിഷേധം ശക്തം: തടയാന്‍ ലക്ഷ്യമിട്ട് താലിബാന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ദിവസങ്ങളായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്

കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു താലിബാന്റെ കൊടി അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്നത്. അഫ്ഗാന്‍ ജനത ഒരു ഭാഗത്ത് പ്രതിഷേധിക്കുമ്പോഴും കാബൂളില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഇത്തരം ആള്‍ക്കൂട്ട പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ഒരുങ്ങുകയാണ് താലിബാന്‍. താലിബാന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി താലിബാന്‍ വിരുദ്ധ സന്ദേശം പ്രചരിക്കുമെന്നും താലിബാന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കാബൂളില്‍ നടക്കുന്ന താലിബാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. തുടര്‍ന്ന് തെരുവുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നും താലിബാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനിടെ താലിബാന്‍ സര്‍ക്കാരിന് പ്രധാന പിന്തുണ നല്‍കുന്നത് പാകിസ്ഥാനാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button