Latest NewsNewsIndia

അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം: രാജ്യത്തെ ആദ്യ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് രാജസ്ഥാനിൽ

ലക്‌നൗ – ആഗ്ര എക്സ്പ്രസ് ഹൈവേ ഉൾപ്പടെ പന്ത്രണ്ട് നാഷണൽ ഹൈവേകൾ ഇത്തരത്തിൽ എയർസ്ട്രിപ് നിർമ്മിക്കാൻ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.

ജയ്പൂർ: രാജ്യത്തെ ആദ്യത്തെ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര സർക്കാർ രാജ്യത്തിന് സമർപ്പിച്ചത്. മന്ത്രിമാരായ രാജ്നാഥ് സിങ്ങ്,നിതിൻ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാൻഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയർസ്ട്രിപിൻറെ ഉദ്ഘാടനം.

Read Also: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

രാജസ്ഥാനിലെ ബർമറിലെ ഇന്ത്യ പാകിസ്താൻ അതിർത്തിക്കടുത്തുള്ള നാഷണൽ ഹൈവേയിൽ മൂന്ന് കിലോ മീറ്റർ നീളത്തിലാണ് എയർസ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഹൈവെ അതോറിറ്റിയും വ്യോമസേനയും ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. 765 കോടി രൂപയാണ് ചിലവ്. ലക്‌നൗ – ആഗ്ര എക്സ്പ്രസ് ഹൈവേ ഉൾപ്പടെ പന്ത്രണ്ട് നാഷണൽ ഹൈവേകൾ ഇത്തരത്തിൽ എയർസ്ട്രിപ് നിർമ്മിക്കാൻ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button