KeralaLatest NewsNews

ഹരിതയെ പിരിച്ചുവിട്ടത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം: സ്ത്രീ- പുരുഷ വിവേചനത്തിന്റെ ആവശ്യമില്ലെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി പാര്‍ട്ടിക്കകത്തുള്ള കാര്യമെന്ന് എം.കെ.മുനീര്‍ എംഎൽഎ. പാര്‍ട്ടി തീരുമാനമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. അത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതില്‍ നിന്ന് ഭിന്നമായി തനിക്ക് ഒന്നും പറയാനില്ലെന്നും മുനീര്‍ വ്യക്തമാക്കി.

സ്ത്രീയും പുരുഷനും പാര്‍ട്ടിയുടെ ഭാഗമാണ്. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേട്ടു. അതിന് ശേഷമാണ് സംഘടനാ നടപടിയുടെ ഭാഗമായി ഹരിതയെ പിരിച്ചുവിട്ടത്. അതില്‍ സ്ത്രീ- പുരുഷ വിവേചനത്തിന്റെ ആവശ്യമില്ല. തീരുമാനത്തില്‍ സ്ത്രിവിരുദ്ധതയില്ലെന്നും മുനീര്‍ വ്യക്തമാക്കി.

Read Also  :  കേരളത്തിലെ കൊവിഡ് നയം ശരിയല്ല, യോഗിയുടെ സാന്നിധ്യത്തിൽ ഉത്തര്‍പ്രദേശിനെ വാനോളം പ്രശംസിച്ച്‌ സാബു ജേക്കബ്

എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ ഹ​രി​ത’യു​ടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പിരിച്ചുവിട്ടത്. എന്നാൽ, പാര്‍ട്ടി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരിതയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button