തിരുവനന്തപുരം : സഹകരണ ബാങ്കിലെ ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെകെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ജലീലിന്റെ ഇ.ഡി അനുകൂല നിലപാടിൽ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം.
അതേസമയം, വിഷയത്തിൽ പരിഹാസ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. ഇന്ന് എൻഫോഴ്സ്മെൻ്റിനെ എതിർക്കുന്നവർ നാളെ സ്വാഗതം ചെയ്യും മറ്റന്നാൾ പാടിപ്പുകഴ്ത്തും. കാലം കണക്ക് തീർക്കാതെ കടന്നു പോകില്ല എന്നും ജയശങ്കർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം :
സത്യം ജയിക്കും.
സത്യം മാത്രം ജയിക്കും.
സത്യമല്ലാതെ മറ്റൊന്നും ജയിക്കില്ല.
എആർ നഗർ സഹകരണ ബാങ്കും ഈ സാമാന്യ നിയമത്തിന് അപവാദമാവില്ല. ഇന്ന് എൻഫോഴ്സ്മെൻ്റിനെ എതിർക്കുന്നവർ നാളെ സ്വാഗതം ചെയ്യും മറ്റന്നാൾ പാടിപ്പുകഴ്ത്തും.
കാലം കണക്കു തീർക്കാതെ കടന്നു പോകില്ല.
Post Your Comments