Latest NewsUAENewsSaudi ArabiaInternationalGulf

സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ

ദുബായ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ആക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.

Read Also: തീവ്രവാദികളെ ഭയന്ന് വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ച് പോയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്ത് തിരിച്ചെത്താം

ഹൂതികളുടെ തുടർച്ചയായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള കടുത്ത അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യുഎഇ അഭ്യർത്ഥിച്ചു. സ

സൗദി അറേബ്യയ്ക്ക് യുഎഇ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതായി സൗദി അറേബ്യയിലെ അധികാരികൾ സ്വീകരിച്ച എല്ലാ നടപടികൾക്കും യുഎഇ പിന്തുണ അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്.

Read Also: മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നു: പാലാ ബിഷപ്പിനെതിരെ ഇ കെ സമസ്ത നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button