Latest NewsUAENewsInternationalGulf

സ്‌കൂളുകളിലെ നിയമലംഘന പട്ടിക പുതുക്കി എമിറേറ്റ്‌സ്

ദുബായ്: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ പാലിക്കേണ്ട കോവിഡ് നിയമങ്ങൾ പുതുക്കി. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നാല് നിർദ്ദേശങ്ങളാണ് എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് മുന്നോട്ട് വെയ്ക്കുന്നത്.

Read Also: ഭാര്യയുടെ മാനസിക പീഡനം കാരണം കുറഞ്ഞത് 21 കിലോ: യുവാവിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

സ്‌കൂൾ ഉപകരണങ്ങൾ, അറ്റാച്ച്‌മെന്റുകൾ, ബസ്സുകൾ എന്നിവയെ മനപ്പൂർവ്വം കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് എമിറേറ്റ്‌സ് സ്‌കൂൾ ഓഫ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കുന്നത്.

സ്‌കൂളുകൾക്കുള്ളിലോ ക്ലാസ് റൂമിനുള്ളിലോ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും.

യൂണിഫോം കൃത്യമായി ധരിക്കാതിരിക്കൽ, ക്ലാസ്‌റൂമിൽ അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ, സ്‌കൂൾ അസംബ്ലിയിൽ തുടർച്ചയായി ഹാജരാകാതിരിക്കൽ, അനുമതിയില്ലാതെ ക്ലാസ്മുറിയിൽ ഭക്ഷണം കഴിക്കൽ, പുസ്തകങ്ങൾ സ്‌കൂളിലേക്ക് കൊണ്ടു വരാതിരിക്കൽ തുടങ്ങിയവയ്ക്കും വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കും.

Read Also: ആനി രാജയെ ന്യായികരിച്ചത് ശരിയായില്ല: ഡി.രാജയ്ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം

പരീക്ഷാ ചോദ്യപേപ്പർ ചോർത്തുക, മൂർച്ചയുള്ള ആയുധങ്ങൾ സ്‌കൂളിൽ കൊണ്ടുവരിക, മയക്കു മരുന്ന് ഉപയോഗവും ലൈംഗകാത്രികമവും പ്രോത്സാഹിപ്പിക്കുക എന്നീ കുറ്റങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button