Latest NewsUAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 772 പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 722 പുതിയ കോവിഡ് കേസുകൾ. 1026 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം: കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

726,797 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,17,257 പേർ രോഗമുക്തി നേടി. 2057 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 7,483 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 286,017 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എട്ട് മാസത്തിനിടെ ആഗസ്റ്റ് 24 നാണ് യുഎഇയിൽ ആദ്യമായി പ്രതിദിന കേസുകൾ 1,000 ൽ താഴെയായത്. കഴിഞ്ഞ 15 ദിവസത്തിലധികമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1,000 ൽ താഴെയാണ്.

Read Also: ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും പ്രതിയായ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ.ബി.എ ആളൂര്‍?

shortlink

Related Articles

Post Your Comments

Related Articles


Back to top button