Latest NewsKeralaIndia

നിയമസഭാ കയ്യാങ്കളി: തിരുവനന്തപുരം സിജെഎം കോടതിവിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടി: മന്ത്രി വി. ശിവന്‍കുട്ടി

കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേതെന്നു മന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതുകൊണ്ട് തന്നെ ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസില്‍ ആണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സുപ്രീം കോടതി കയ്യാങ്കളി കേസ് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ അതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് സിജെഎം കോടതി വിധി എന്നത് ശ്രദ്ധേയമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button