Latest NewsNewsIndia

സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത് സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ലെന്നും ലോകത്തെ ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു മാനദണ്ഡം സ്വീകരിക്കുന്നില്ലെന്നും നീതി ആയോഗ് അംഗം ഡോ വി കെ പോൾ വ്യക്തമാക്കി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഫോര്‍ഡ് മോട്ടോര്‍ കമ്പനി 

ചില രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്കുള്ള കൊറോണ വാക്‌സിനേഷൻ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുളള പ്രതിരോധ വാക്‌സിൻ വിപണിയിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ തുടരുകയാണ്. സൈഡസ് വാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button