Latest NewsNewsIndia

ഇന്ത്യന്‍ സേനയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നൽകും: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി : നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യന്‍ സേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്കുമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനാവശ്യമായ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സെപ്തംബര്‍ 20 നകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

‘സേന എന്‍.ഡി.എയില്‍ വനിതകളെ എടുക്കാന്‍ സമ്മതം അറിയിച്ചതില്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സമയബന്ധിതമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും’. എന്‍.ഡി.എയുടെ നാവിക അക്കാദമി പരീക്ഷയില്‍കൂടി വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button