Latest NewsNewsInternational

9/11 ആക്രമണത്തിന്റെ 20 ആം വാർഷിക ദിനത്തിൽ താലിബാന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു ?

കാബൂൾ: താലിബാൻ തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ ഈ വരുന്ന സെപ്തംബർ 11ന് താലിബാന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ സ്ഥാനമെന്തായിരിക്കുമെന്ന്‌ വ്യക്തമായിട്ടില്ല. അമേരിക്കയ്ക്കും ലോക രാജ്യങ്ങൾക്കും അത്ര സുഖകരമായ സന്ദേശമല്ല കാബൂളിൽ നിന്നും പുറത്ത് വരുന്നത്.

Also Read: 13ാമത് ബ്രിക്സ് ഉച്ചകോടി: അഫ്ഗാൻ ഭീകരതയുടെ താവളമാകരുത്, സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാന മന്ത്രി

ഇപ്പോൾ താലിബാൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല സർക്കാരിന്റെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത് യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ​ഹസ്സൻ അഖുന്ദിനെയാണ്. ഇതിന് പിന്നാലെ മുൻ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചവരും നാടുവിട്ട്‌ പോയവരുമായ ഉദ്യോഗസ്ഥരോട്‌ തിരികെ വരാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുല്ല മുഹമ്മദ്‌ ഹസൻ അഖുന്ദ്‌. തിരികെ എത്തുന്നവർക്ക്‌ പൂർണസുരക്ഷയുണ്ടാകും. രക്തച്ചൊരിച്ചിലിന്റെ നാളുകൾ അവസാനിച്ചെന്നും രാഷ്ട്രത്തെ പുനർനിർമിക്കുകയെന്ന ഭീമമായ ദൗത്യമാണ്‌ മുന്നിലുള്ളതെന്നും മുല്ല ഹസൻ പറഞ്ഞു.

അൽ-ഖ്വയ്ദ സെപ്തംബർ 11 ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക അഫ്ഗാനിൽ കടക്കുകയും താലിബാൻ സർക്കാരിനെ പുറത്താക്കുകയും ചെയ്തത്. പിന്നീട് വർഷങ്ങളോളം നീണ്ട അഫ്ഗാനിലെ സെെനിക ദൗത്യം ഇക്കഴിഞ്ഞ ആഗസ്റ്റ് 31ഓടെയാണ് അവർ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ താലിബാൻ രാജ്യത്ത് ശക്തിപ്രാപിക്കുകയും അവടെ അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. 20 വർഷത്തെ യുദ്ധത്തിന് ശേഷവും, സെപ്റ്റംബർ 11 ആക്രമണത്തിൽ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button