Latest NewsKeralaNews

അൻപത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നു : അക്ഷരദേവതാ ശിൽപങ്ങൾ തമിഴ്‌നാട്ടിൽ ഒരുങ്ങുന്നു

മൈലാടി : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ശ്രീപത്മനാഭസ്വാമിയുടെ പ്രതിനിധിയും സംസ്കൃത പണ്ഡിതനുമായ പുഷ്പാഞ്ജലി സ്വാമിയാർ അച്യുതഭാരതി, എം.എസ്. ഭുവനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വർഷങ്ങളോളം നീണ്ടുനിന്ന പഠനഗവേഷണങ്ങളുടെ ഭാഗമായി അൻപത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നത്.

Read Also : കുർബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം 

നാഗർകോവിലിനും കന്യാകുമാരിക്കും ഇടയിലാണ് മൈലാടി. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേയിന്ത്യയിൽ ശിൽപ നിർമിതിക്കു പേരുകേട്ട പ്രദേശം. മൈലാടിയിലെ പ്രധാനപ്പെട്ട കല്ലുകൊത്തു പട്ടറകളിൽ ഉളിയും ചുറ്റികയും താളാത്മകമായി കൊത്തിയെടുക്കുന്നതു മലയാളത്തിലെ അൻപത്തിയൊന്ന് അക്ഷര ദേവതാ ശിൽപങ്ങൾ. മൂന്നു വർഷം മുൻപ് ആരംഭിച്ച ഈ അപൂർവ ശിൽപനിർമാണം ഏതാണ്ട് അവസാന ഘട്ടത്തോട് അടുക്കുകയാണ്.

അക്ഷരങ്ങളിൽ ഈശ്വരനുണ്ടെന്ന ചിന്തയുടെ പിറകെ സഞ്ചരിച്ച ഒരുകൂട്ടം ഭാഷാസ്നേഹികളും ആധ്യാത്മികാചാര്യന്മാരുമാണു മലയാള ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും ഉപാസനാ മൂർത്തികളെ ശിൽപ രൂപത്തിൽ ആവിഷ്കരിക്കാൻ ശ്രമം തുടങ്ങിയത്. അതിനു വേണ്ടിവന്നതു നീണ്ട ഒരു വ്യാഴവട്ടക്കാലത്തെ സമയം. കേരളത്തിലെ തന്ത്രി മുഖ്യരിൽ പ്രമുഖരായ മിത്രൻ നമ്പൂതിരിപ്പാട്, മള്ളിയൂർ ശങ്കരൻ നമ്പൂതിരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരാണ് അക്ഷരദേവതമാരെ ജീവസ്സുറ്റ ശിൽപങ്ങളായി ആവിഷ്കരിക്കണമെന്ന ചിന്തയ്ക്കു ദീപം കൊളുത്തിയത്.

മൈലാടിയിൽ പിറവിയെടുത്ത അൻപത്തിയൊന്ന് ദേവിമാരുടെയും കാഴ്ചകൾ വ്യത്യസ്തമാണ്. രൂപവും ഭാവവും വസ്ത്രവിധാനവും ആഭരണങ്ങളും ആയുധങ്ങളും വാഹനവും ഒന്നിനൊന്നു വൈവിധ്യം നിറഞ്ഞത്. അടിസ്ഥാന ഗ്രന്ഥങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിച്ച ശേഷം ഇവ കംപ്യൂട്ടറിൽ ശാസ്ത്രീയമായി വരച്ചെടുക്കുകയായിരുന്നു.

‘ലോകത്ത് മറ്റൊരു ഭാഷയിലും അക്ഷരസങ്കൽപത്തെ ഇതേപോലെ ബൃഹത്തായി ശിൽപരൂപത്തിൽ അവതരിപ്പിച്ചതായി അറിവില്ലെന്ന് എം.എസ്. ഭുവന ചന്ദ്രൻ പറയുന്നു. തിരുവനന്തപുരത്തു വെങ്ങാനൂർ ചാവടിനട പൗർണമി കാവ് ക്ഷേത്രസമുച്ചയത്തിലാണ് അക്ഷരദേവതാ ശിൽപങ്ങൾ സ്ഥാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button