PalakkadKeralaLatest NewsNewsCrime

പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനായില്ല

മൊഴി എടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി

പാലക്കാട്: കൊല്ലംകോട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനായില്ല. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴി രേഖപ്പെടുത്താത്തത്. മൊഴി എടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.

കൊല്ലംകോട് പയ്യല്ലൂര്‍മുക്ക് സ്വദേശി കൃഷ്ണകുമാരിയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഗൈഡിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൃഷ്ണയുടെ ഗൈഡായിരുന്ന രാധിക, കൃഷ്ണ തമ്പാട്ടി എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കളുടെ ആരോപണം. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് സഹോദരി പറഞ്ഞിരുന്നു. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button