Latest NewsNewsIndia

ഉത്തര്‍പ്രദേശിന്റെ വികസന പ്രവര്‍ത്തനങ്ങളിൽ യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി

ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിലൂടെ ഇരട്ട നേട്ടമുണ്ടാക്കുന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് യു.പിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അലിഗറില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി കണ്ടിരുന്ന യു.പി ഇന്ന് രാജ്യത്തെ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംസ്ഥാനമായി മാറിയതില്‍ തനിക്ക് അതീവ സംതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  പലതവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ല : യു പ്രതിഭ

അഖിലേഷ് യാദവിന്റെയും മായാവതിയുടെ ഭരണകാലത്ത് ഗുണ്ടകളായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇപ്പോള്‍ കൊള്ളക്കാരും മാഫിയ തലവന്‍മാരുമെല്ലാം അഴികള്‍ക്കുള്ളിലാണ്. അവര്‍ നടത്തിയ അഴിമതികള്‍ യു.പി ജനതക്ക് മറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button