Latest NewsUAENewsGulf

ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ

ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ

 

ദുബായ്: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ. മനോജ് സബ്ബര്‍വാള്‍ ഓം പ്രകാശ് എന്നയാളാണ് പട്ടികയിലുള്ള ഇന്ത്യക്കാരന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് യുഎഇ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Read Also : സുഹൃത്തിന്റെ സഹോദരിയുടെ ഫോണിൽ അശ്ലീല സന്ദേശം: മധ്യസ്ഥം വഹിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ 5 പേര്‍ അറസ്റ്റില്‍

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ്വര്‍ക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യുഎഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന മന്ത്രിസഭ പ്രമേയത്തില്‍ വ്യക്തമാക്കി. യുഎഇ പൗരന്മായ മൂന്നുപേര്‍, ലബനന്‍-2, യമന്‍-8, ഇറാഖ്-2, സിറിയ-3, ഇറാന്‍-5, നൈജീരിയ-6, ബ്രിട്ടന്‍, സെന്റ് കിറ്റസ് ആന്‍ഡ് നവിസ്-2, റഷ്യ, ഇന്ത്യ, ജോര്‍ഡന്‍, അഫഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികള്‍ എന്നിവരാണ് പട്ടികയിലുള്ളത്.

തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍:

1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എല്‍എല്‍സി

2. HFZA അര്‍സൂ ഇന്റര്‍നാഷണല്‍ എഫ് ഇസഡ് ഇ

3. ഹനാന്‍ ഷിപ്പിങ് എല്‍എല്‍സി

4. ഫോര്‍ കോര്‍ണര്‍ ട്രേഡിങ് എസ്ടി

5. സാസ്‌കോ ലോജിസ്റ്റിക് എല്‍എല്‍സി

6. അല്‍ജര്‍മൗസി ജനറല്‍ ട്രേഡിങ് എല്‍എല്‍സി

7. അല്‍ ജര്‍മൂസി കാര്‍ഗോ & ക്ലിയറിങ് (എല്‍എല്‍സി)

8. ഹെവി & ലൈറ്റ് ട്രക്കുകള്‍ വഴിയുള്ള അല്‍ ജര്‍മൂസി ട്രാന്‍സ്‌പോര്‍ട്ട് (എല്‍എല്‍സി)

9. നാസര്‍ അല്‍ജര്‍മൗസി ജനറല്‍ ട്രേഡിങ് (എല്‍എല്‍സി)

10. നാസര്‍ അല്‍ജര്‍മൗസി കാര്‍ഗോ & ക്ലിയറിങ് എല്‍എല്‍സി

1 1. വേവ് ടെക് കമ്പ്യൂട്ടര്‍ എല്‍എല്‍സി

12. എന്‍വൈബിഐ ട്രേഡിങ് -എഫ് ഇസഡ് ഇ

13. കെസിഎല്‍ ജനറല്‍ ട്രേഡിങ് എഫ് ഇസഡ് ഇ

14. അലിന്‍മ ഗ്രൂപ്പ്

15. അല്‍-ഓംഗി & ബ്രോസ് മണി എക്‌സ്‌ചേഞ്ച്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button