Latest NewsKeralaNews

സുരേഷ്ഗോപി മേയറെ കണ്ടു: ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരുകോടി നല്‍കാമെന്ന് വാഗ്ദാനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്

തൃശൂർ : ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ കണ്ടു. വിശാലമായ മാസ്റ്റർപ്ലാനാണ് ശക്തൻ മാർക്കറ്റിന്റെ കാര്യത്തിൽ മനസിലുള്ളതെന്നും, നവംബർ 15ന് മുൻപ് ഒരു രൂപരേഖ തരാമെന്നും മേയർ സുരേഷ് ഗോപിയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു. തന്റെ എം പി ഫണ്ടിൽ നിന്നോ, കുടുംബ ട്രസ്റ്റിൽ നിന്നോ പണം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Read Also  : ആ നിക്കർ കൂടി ഒഴിവാക്കാമായിരുന്നു: സയനോറയുടെ വീഡിയോയ്ക്ക് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയ

അതേസമയം, ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന്‍ മാര്‍ക്കറ്റിന് വേണ്ടി തയാറായിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. ഇതോടെ, പത്തു കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ കേന്ദ്ര ധനസഹായം ലഭിക്കാന്‍ ഇടപെടുമെന്നും സുരേഷ് ഗോപി ഉറപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button