Latest NewsUAENewsUKInternationalGulf

ഷാർജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിർഹം വളർച്ചാ വായ്പ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ഷാർജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിർഹം വളർച്ചാ വായ്പ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യു.എ.ഇ.യിലെ പ്രമുഖ പരിസ്ഥിതി മാനേജ്‌മെന്റുകളിലൊന്നായ ബീഹായുടെ പുതിയ ഷാർജ ആസ്ഥാനം പൂർത്തിയാക്കാൻ സഹായിക്കുന്നതിനാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

യുകെ എക്‌സ്‌പോർട്ട് ഫിനാൻസിൽ നിന്നാണ് വായ്പ പ്രഖ്യാപിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശന വേളയിലാണ് പ്രഖ്യാപനം.

സാഹ ഹദീദ് ആർക്കിടെക്റ്റുകളുടെ സ്ഥാപകനായ ബ്രിട്ടീഷ് ആർക്കിടെക്റ്റ് സാഹ ഹദീദ് രൂപകൽപ്പന ചെയ്ത പുതിയ കെട്ടിടം പൂർണ്ണമായും സൗരോർജ്ജ പാനലുകളിൽ നിന്നും മാലിന്യത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുക.

Read Also: നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമം, ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായയാണ് ബിജെപി: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button