Latest NewsUAENewsInternationalGulf

എമിറേറ്റ്‌സിൽ തൊഴിലവസരങ്ങൾ: 3500 ഓളം ഒഴിവുകൾ

ദുബായ്: എമിറേറ്റ്സ് എയർലൈനിൽ തൊഴിലവസരങ്ങൾ. 3,000 ക്യാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസസ് ജീവനക്കാരെയും അടുത്ത ആറു മാസത്തിനുള്ളിൽ റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എമിറേറ്റ്‌സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Read Also: ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നു, ഇപ്പോൾ ഹിജാബ് ധരിക്കാറില്ല, കാരണം വ്യക്തമാക്കി ഷമീമ ബീഗം

www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്സ് എയർലൈൻസിലേക്ക് ജോലിയ്ക്കായി അപേക്ഷ നൽകാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളെല്ലാം ഈ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

യുഎഇയിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് എമിറേറ്റ്സിന്റെ പ്രവർത്തനങ്ങൾ പുഃനസ്ഥാപിച്ച് വരികയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ വലിയ കുറവ് വന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ സർവ്വീസുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ 120 നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് സർവീസുകൾ നടത്തുന്നത്.

Read Also: ഷാർജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിർഹം വളർച്ചാ വായ്പ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments


Back to top button