Latest NewsNewsIndiaCrime

നടുറോഡില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ ഷൂട്ട്: സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് നോട്ടീസ്

മൂന്ന് ദിവസം മുമ്പ് യുവതി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്

ഇന്‍ഡോര്‍: നടുറോഡില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ പൊലീസ് നോട്ടീസ്. ശ്രേയ കല്‍റയ്ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. നൃത്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയെ തേടി പൊലീസ് നോട്ടീസ് എത്തിയത്. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

മധ്യപ്രദേശില്‍ ഇന്‍ഡോറിലെ റസോമ സ്‌ക്വയറിലായിരുന്നു സംഭവം നടന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതി റോഡ് മുറിച്ച് കടന്ന് സീബ്ര ലൈനിലേക്ക് ഓടിയെത്തി നൃത്തം ചെയ്യുകയായിരുന്നു. ഈ സമയത്ത് ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് കത്തിയ സമയത്തായിരുന്നു യുവതി സീബ്ര ലൈനിലേക്ക് ഓടിയെത്തിയത്. ഇത് വീഡിയോയില്‍ വ്യക്തമാണ്.

മൂന്ന് ദിവസം മുമ്പ് യുവതി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് വീഡിയോ വൈറലാകുകയായിരുന്നു. ചിത്രീകരിച്ച വീഡിയോയില്‍ ആദ്യം യുവതി മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button