Latest NewsKeralaNews

‘അങ്ങനെയിപ്പോ കാക്കി വേറെ ആരും ഇടണ്ട’: മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥർ കാക്കി ധരിക്കരുതെന്ന് പോലീസ്

പൊലീസ് ആസ്ഥാന ഡിജിപി മനോജ് എബ്രഹാമാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥർ കാക്കി ധരിക്കുന്നത് നിർത്തണമെന്ന് കേരള പോലീസ്. പൊലീസ് യൂണിഫോമിന് സമാനമായി കാക്കി വസ്ത്രമിട്ട് സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പരാതി. എഡിജിപിമാരുടെ ഉന്നതതല യോ​ഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീ​ഗൽ മെട്രോളജി ഉദ്യോ​ഗസ്ഥർ, സ്റ്റുഡന്റ് പൊലീസിന്റെ ഭാ​ഗമായ അധ്യാപകർ എന്നിവർ കാക്കിയൂണിഫോമും തോളിൽ സ്റ്റാറുമെല്ലാം വെയ്ക്കാറുണ്ട്.

Read Also: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത്​ ദുബൈ നല്‍കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്

എന്നാൽ പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണ്. സേനാ​ഗംങ്ങളല്ലാത്ത സർക്കാർ ഉദ്യോ​ഗസ്ഥർ കാക്കി ധരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുന്നെന്ന് എഡിജിപി പത്മകുമാറാണ് പരാതി ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന് യോ​ഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ ഡിജിപി തീരുമാനിക്കുകയായിരുന്നു . പൊലീസ് ആസ്ഥാന ഡിജിപി മനോജ് എബ്രഹാമാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button