Latest NewsNewsKuwaitGulf

ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി : ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് കുവൈറ്റ് . കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Read Also : വാഹനാപകടം ഉടന്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതര്‍  

വാണിജ്യ ആവശ്യത്തിനുള്ളതും, ഫാമിലി, ടൂറിസ്റ്റ് വിഭാഗങ്ങളിലുമുള്ളതുമായ എല്ലാ തരാം വിസിറ്റ് വിസകളും പുനരാരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ആർട്ടിക്കിൾ 22 പ്രകാരമുള്ള ആശ്രിത, അല്ലെങ്കിൽ ഫാമിലി വിസ, ആർട്ടിക്കിൾ 14 പ്രകാരമുള്ള വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസ എന്നിവ നൽകുന്ന നടപടികൾ ഏതാനം നിബന്ധനകളോടെയാണ് ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സർക്കാർ നിർദ്ദേശപ്രകാരം, മെഡിക്കൽ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്കാണ് ഇത്തരം വിസകൾ നിലവിൽ അനുവദിക്കുന്നത്. നിലവിൽ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരം വിസകൾ അനുവദിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button