Latest NewsNewsInternational

താലിബാന്‍ ഭരണത്തില്‍ കയറിയതോടെ ജോലി നഷ്ടമായത് 3000 സ്ത്രീകള്‍ക്ക്

കാബൂള്‍: താലിബാന്‍ ഭരണത്തില്‍ കയറിയതോടെ സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ച് ഭരണാധികാരികള്‍. സ്ത്രീ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന്‍ മേയര്‍ ഉത്തരവിട്ടതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Read Also : പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവര്‍ പാതാളത്തിലായി : കെ.ടി.ജലീല്‍

സ്ത്രീകള്‍ തല്‍ക്കാലം ജോലി ചെയ്യുന്നത് തടയേണ്ടത് അത്യാവശ്യമായാണ് താലിബാന്‍ കാണുന്നതെന്ന് ഹംദുല്ല നോമാനി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഞായറാഴ്ച ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ ഒരു സംഘം പ്രകടനം നടത്തി. മറ്റൊരു സംഘം താലിബാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന് പ്രസ്താവിച്ച് വാര്‍ത്താസമ്മേളനവും നടത്തി.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ശരിയത്ത് നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് താലിബാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അധികാരത്തിലെത്തിയ ഉടനെ സ്ത്രീകളോട് ക്രമസമാധാന നില ശരിയാകുന്നതുവരെ വീട്ടിലിരിക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button