KeralaLatest NewsNews

ശ്രീദേവിയ്ക്ക് വീട് വെച്ച് കൊടുക്കാൻ തയ്യാറാണ്: സഹായവുമായി സുരേഷ് ​ഗോപി

പാലക്കാട് : ശ്രീദേവിക്ക് വീട് വെക്കാൻ സഹായവുമായി നടനും എം.പിയുമായി സുരേഷ് ഗോപി. ശ്രീദേവിക്ക് കേരള സർക്കാരോ അല്ലെങ്കിൽ, കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ഉടൻ തന്നെ അഞ്ചു മുതൽ ആറ് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെച്ച് കൊടുക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയില്‍ നിന്നും ശ്രീദേവിയെ മോചിപ്പിച്ചത്. ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ കുറിച്ച് സുരേഷ്‌ ഗോപി അറിയുന്നത്. പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ചതോടെ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ട ശ്രീദേവിയ്ക്ക് സുരേഷ് ഗോപിയാണ് താങ്ങും തണലുമായത്.

Read Also  :  കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ ഈടാക്കും: നിർദ്ദേശം നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ

കഴിഞ്ഞ ദിവസം ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി വീണ്ടുമെത്തിയത് വലിയ വാർത്തയായിരുന്നു. പലഹാരങ്ങള്‍ നല്‍കി അവളുടെ വിഷമങ്ങള്‍ കേട്ടാശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button