KeralaLatest NewsEntertainment

രുക്മിണിയമ്മയുടെ കരച്ചിൽ കണ്ടു മോഹൻലാൽ നേരിട്ട് വിളിച്ചു, വീഡിയോ കോളിൽ ഉമ്മയും നൽകി ലാലേട്ടന്റെ സ്നേഹപ്രകടനം

ഇരുവരും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തിരുവനന്തപുരം: നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡീയോ കോളിലൂടെ അമ്പരപ്പിച്ച്‌ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മ ലാലേട്ടനെ കാണണമെന്നും വീഡിയോ കോളിലെങ്കിലും കാണ്ടാല്‍ മതിയെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രുഗ്മിണിയമ്മയെ അമ്പരപ്പിച്ചുകൊണ്ട് വീഡിയോ കോള്‍ ചെയ്തതിന്റെ വീഡിയോ ആരാധകരുടെ മനസ് നിറച്ചിരിക്കുന്നത്.

പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. ഏതായാലും ഇരുവരും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോവിഡൊക്കെ കഴിയട്ടെയെന്നും നമ്മുക്ക് കാണാമെന്നും മോഹന്‍ലാല്‍ രുഗ്മിണിയമ്മയ്ക്ക് ഉറപ്പ് നല്‍കുന്നത് വീഡീയോയില്‍ കാണാവുന്നതാണ്.

വീട്ടില്‍ വന്നാല്‍ എന്ത് തരുമെന്ന ചോദ്യത്തിന് മോന് എന്താ വേണ്ടെയെന്ന് നിഷ്‌കളങ്കമായ മറുചോദ്യവും കേള്‍ക്കാവുന്നതാണ്. മോഹന്‍ലാല്‍ വിളിച്ചത് സന്തോഷമായെന്നും രുഗ്മിണിയമ്മ പറയുന്നു.
വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button