KeralaLatest NewsIndiaNews

ചെമ്പോലകളുണ്ടെന്ന് വിശ്വസിപ്പിച്ചു, കേസിന് ഉപകരിക്കുന്ന പഴയ രേഖകള്‍ കിട്ടുമോ എന്നറിയാനാണ് പോയത്: രാഹുൽ ഈശ്വർ

കൊച്ചി: പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ മായക്കഥകളിൽ താനും വീണു പോയതായി സമ്മതിച്ച് രാഹുല്‍ ഈശ്വർ. ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ് മോന്‍സണ്‍ രാഹുലിനെ ചില പ്രമുഖര്‍ വഴി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയിരുന്നതായി രാഹുല്‍ പറഞ്ഞു. മോന്‍സന്റെ കൈയ്യില്‍ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവര്‍ വഴി തന്നെ ബന്ധപ്പെട്ടതെന്നും തന്നെ കാണിച്ച തകിടുകളില്‍ സംശയം തോന്നിയിരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

Also Read:കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം

‘ചരിത്രത്തില്‍ താല്‍പര്യമുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് അത് കാണാന്‍ പോയത്. 2017 ലോ 18 ലോ ആണ് പോയത്. അന്ന് സുപ്രീം കോടതിയുടെ കേസും കൂടി നടക്കുന്ന സമയമായിരുന്നു. കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകള്‍ കിട്ടുമോ എന്ന് കരുതിയാണ് പോയത്. പക്ഷെ കാണിച്ച കാര്യങ്ങളില്‍ സംശയം തോന്നി. യൂദാസിന് ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളൊക്കെ എന്നെയും കാണിച്ചിരുന്നു. അവിടെയുള്ള പല സാധനങ്ങളും വിലപിടിപ്പുള്ളതാണ്, ഇവയുടെ പണ ശ്രോതസ്സും കൂടി അന്വേഷിക്കണം’, രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം, തട്ടിപ്പുവീരനെ കൂട്ടുപിടിച്ച്‌ ചെമ്പോല തിട്ടൂരം ഉണ്ടാക്കി പന്തളം കൊട്ടാരത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പന്തളം കൊട്ടാരം. സത്യം എന്നായാലും പുറത്തുവരുമെന്നാണ് ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിക്കുന്നത്. ആചാര സംരക്ഷണത്തിനായി മുഴുവന്‍ ഹൈന്ദവ സമൂഹവും ഒന്നിച്ചപ്പോഴാണ് ഈ വ്യാജ ചെമ്പോല തിട്ടൂരം ഉയര്‍ന്നുവന്നത്. ശബരിമല സമരത്തെ തകര്‍ക്കുകയും ഹൈന്ദവ സമൂഹത്തെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കുകയുമായിരുന്നു ലക്ഷ്യമെന്നു സംശയിക്കുന്നു. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച്‌ പന്തളം കൊട്ടാരത്തിന് അറിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button