Latest NewsNewsIndia

യോഗി ആദിത്യനാഥ് സർക്കാർ പദ്ധതികളുടെ ബ്രാൻഡ് അംബാസിഡറായി നടി കങ്കണ റണാവത്ത്

ലക്‌നൗ : ബോളിവുഡ്​ നടി കങ്കണ റണാവത്തിനെ യുപി സർക്കാരിന്റെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ച്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പരിപാടിയുടെ അംബാസിഡറായാണ്​ കങ്കണയെ നിയമിച്ചത്​. യോഗിയുമായി കങ്കണ റണാവത്ത്​ കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെയാണ്​ പ്രഖ്യാപനം.

പരമ്പരാഗത വ്യവസായങ്ങൾക്ക്​ പ്രാധാന്യം നൽകുന്നതിനായാണ്​ ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പദ്ധതിയ്ക്ക്​ യു.പി സർക്കാർ തുടക്കമിട്ടത്​. 75 ജില്ലകളിൽ പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്​. ഈ പദ്ധതിയുടെ ​ബ്രാൻഡ്​ അംബാസിഡറായാണ്​ കങ്കണ റണാവത്തിനെ നിയമിച്ചത്​.

Read Also  :  എം.ജി ശ്രീകുമാറിന് നൽകിയ വജ്രമോതിരത്തിന്റെ വില 300 രൂപ, മോഹൻലാലിനെ വീട്ടിൽ കൊണ്ടുവരാൻ ചെയ്തത്: മോൻസന്റെ വിശദീകരണം

അഡീഷണൽ ചീഫ്​ സെക്രട്ടറി നവനീത്​ സെഗാലാണ്​ കങ്കണയെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്​. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ്​ സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button