KollamLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ

എട്ട് വയസ്സുകാരിയെ ആണ് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്

കൊല്ലം : കടയ്‌ക്കലില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ നിലവിളികേട്ട് പതിമൂന്ന് വയസുകാരനായ സഹോദരന്‍ സ്ഥലത്ത് ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നൽകിയ പരാതിയിന്മേൽ നടപടിയെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button