Latest NewsIndia

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

'കല്ലേറിലാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതും അപകടമുണ്ടായതും.'

ലക്‌നൗ: ലഖിംപൂരിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.യുപിയില്‍ കർഷക സമരക്കാരുടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.

അതേസമയം പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാൻ പോലീസ് അനുമതി നൽകിയിരുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലെത്തിയത്. ‘ഇത് കര്‍ഷകരുടെ രാജ്യമാണെന്നും, കര്‍ഷകരെ കാണുന്നതിന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും അവര്‍ പ്രതികരിച്ചു.

ബി​എ​സ്പി നേ​താ​ക്ക​ള്‍ ല​ഖിം​പൂ​രി​ലേ​ക്ക് പോ​കു​ന്ന​തും പോ​ലീ​സ് ത​ട​ഞ്ഞു. നാ​ലു ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു​വെ​ന്ന് ല​ഖിം​പു​ര്‍ ഖേ​രി അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​രു​ണ്‍​കു​മാ​ര്‍ സിം​ഗ് വ്യ​ക്ത​മാ​ക്കി​യ​ത്.

ലഖിംപൂര്‍ ഖേരിയില്‍ നാല് സമരക്കാർ ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങ് അലങ്കോലമാക്കാനായി കല്ലുകളും വാളുകളുമായി അക്രമമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാർ. ഇതിനിടെ കല്ലേറിലാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ ആരോപണം.

ഈ​​​ ​​​വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​ത് ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​മ​​​ക​​​ന്‍​​​ ​​​ആ​​​ശി​​​ഷ് ​​​മി​​​ശ്ര​​​യാ​​​ണെ​​​ന്ന് ​​​സമരക്കാർ ആരോപിക്കുന്നു.​​​ ​​​എ​ന്നാ​ല്‍​ ​ഇ​ത് ​അ​ജ​യ് ​കു​മാ​ര്‍​ ​മി​ശ്ര​ ​നി​ഷേ​ധി​ച്ചു.​ ​ത​ന്റെ​ ​മ​ക​ന്‍​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ഇ​ല്ലാ​യി​രു​ന്നെ​ന്നും,​ ​മ​റ്റ് ​ചി​ല​രാ​ണ് ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button