ErnakulamKeralaNattuvarthaLatest NewsNews

മെട്രോ സ്റ്റാളിൽ ഹിജാബ് ധരിച്ച രണ്ടു കുട്ടികൾ ഉണ്ടായിരുന്നു, മുസ്ലിംസ് ഈ കുട്ടികളുടെ സ്റ്റാളിൽ മാത്രമാണ് പോയത്

മറ്റുള്ള ആൾക്കാർ എല്ലാ സ്റ്റാളുകളിൽ നിന്നും ഇവരുടെ ഉൾപ്പടെ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു

കൊച്ചി: സമൂഹത്തിൽ മതാന്ധത ബാധിച്ചിരിക്കുന്ന കാഴ്ചകൾക്കെതിരെ യുവതിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. നമ്മൾ എന്നതിൽ നിന്നും മാറി ഞങ്ങളും നിങ്ങളും എന്ന് ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരോടായി എറണാകുളം സ്വദേശിനിയായ കീർത്തി നായർ പറയുന്നത് ഇങ്ങനെ. ‘നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു, മാറണം.. മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്’.

കീർത്തി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എഴുതണോ വേണ്ടയോ എന്ന് പലകുറി ചിന്തിച്ചു മാറ്റിവെച്ച ഒരു എഴുത്താണ് ..ഇത് ആരെയെങ്കിലും വേദനിപ്പിക്കുമെങ്കിൽ മുൻകൂറായി ക്ഷമ ചോദിക്കുന്നു ..എഴുതാതെ തരമില്ല ..കാരണം എനിക്ക് വിഷമവും വേദനയും തോന്നിയ രണ്ടു കാര്യങ്ങളാണ് എഴുതാൻ പോകുന്നത് ..ഇതിൽ രാഷ്ട്രീയം കുത്തിക്കയറ്റരുത് ..മനസ്സിലാക്കാൻ കഴിയുമെങ്കിൽ മനസിലാക്കുക ..ഇന്ന് വരെ എന്റെ പോസ്റ്റുകളിലോ മനസിലോ മതമോ ജാതിയോ കടന്നു കൂടാതെ ശ്രദ്ധിച്ചു ജീവിക്കുന്ന ആളാണ് ഞാൻ .കാരണം എല്ലാവരും ഒന്ന് പോലെ ജീവിച്ച ഒരു ഗ്രാമത്തിൽ വളർന്നതാണ് ഞാൻ ..ഇനി കാര്യത്തിലേക്ക് വരാം
ഒരു ദിവസം അല്ലുവും നീലുവും അവരുടെ ഇത് വരെ കാണാത്ത പുതിയ സ്കൂളിലെ കൂട്ടുകാരുമായി ഒരു wassup ഗ്രൂപ്പിൽ സംസാരിക്കുന്നത് കണ്ടു ..ഗ്രൂപ് ഒന്നും കുട്ടികൾക്ക് വേണ്ട എന്ന് ഞാനും അച്ഛനും പറഞ്ഞെങ്കിലും അമ്മേ എത്ര നാളായി കൂട്ടുകൂടിയിട്ടു എന്ന് കെഞ്ചി രണ്ടാളും ..പിറ്റേ ദിവസം അല്ലു വലിയ ഒച്ചയിൽ സംസാരിക്കുന്നത് കേട്ടാണ് പോയി നോക്കിയത് ..അതും voice msgകൾ ..ചെറിയ കുട്ടികൾ തമ്മിൽ എന്തിനാണ് ഇത്ര വലിയ വഴക്കു എന്ന് ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി .

.ആ ഗ്രൂപ്പിൽ നമ്മുടെ പട്ടിക്കുഞ്ഞായ വിസ്കിയുടെ പടം ഇവർ പോസ്റ്റ് ചെയ്തു ..അതിനു ഇവർ കണ്ടിട്ട് പോലുമില്ലാത്ത ഒരു കുട്ടി മുസ്ലീമായ ഞാനല്ല ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചു ഒച്ചവെക്കുകയാണ് ..നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ ഇറങ്ങിപ്പോകൂ എന്ന് ഇവരും ..കുറച്ചു കഴിഞ്ഞു ഈ ഗ്രൂപ്പിൽ അഡ്മിൻ ആയ കുട്ടി വിളിച്ചു ആന്റി അല്ലുവിനെപ്പറ്റി ആ കുട്ടി പരാതി പറഞ്ഞു എന്ന് പറഞ്ഞു വോയിസ് അയച്ചു തന്നു ..അതിൽ ഇവൻ ആ കുട്ടിയുടെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചു എന്നൊരു കള്ളക്കഥ നല്ലതെന്ത് മോശം എന്ത് എന്നറിയാത്ത അഞ്ചാം ക്ലാസ്സുകാരൻ ..ഇതൊക്കെ കേട്ട് ഭ്രാന്ത് പിടിച്ചു ഞാൻ ഗ്രൂപ്പും ലീവ് ചെയ്യിച്ചു ഫോണും പിടിച്ചു മേടിച്ചു വെച്ചു ..കാരണം കുട്ടികളിൽ നിന്ന് പോലും ഒരു വർഗീയ ലഹള ഉണ്ടാകാമെന്നു ഗുരു സിനിമ നമ്മൾ കണ്ടതാണല്ലോ ..അത് വരെ ജാതിമത വ്യത്യാസമറിയാത്ത അല്ലുവും നീലുവും അവർ നമ്മൾ എന്ന് വേർതിരിച്ചു പറഞ്ഞത് കേട്ടപ്പോൾ ലോകത്തിന്റെ പോക്ക് മനസ്സിലാകുന്നത് ..അജിമാമനും നൗഫൽ മാമനുമൊക്കെ മുസ്ലിംസ് ആണ് എല്ലാവരും ഒരു പോലല്ല എന്നൊക്കെ പറഞ്ഞു അവരെ തിരുത്താൻ കുറെ കഷ്ടപ്പെടേണ്ടി വന്നു .നമുക്കിഷ്ടമില്ലാത്തതു ആർക്കും പാടില്ലെന്ന വിചാരത്തിൽ നിന്ന് വന്ന പ്രശ്നം ..ആ കുട്ടിയുടെ ഫാമിലി ബാക് ഗ്രൗണ്ട് ആകും ഇങ്ങനെ പെരുമാറാൻ കാരണം .

പ്രധാനമന്ത്രി ആവാസ് യോജന: രണ്ടര ലക്ഷം രൂപ വീതം നൽകി മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ കേന്ദ്രസർക്കാർ ലക്ഷപ്രഭുക്കളാക്കി

രണ്ടാമത്തെ സംഭവം മെട്രോയിൽ സ്റ്റാൾ ഇട്ടത് എല്ലാവരും കണ്ടിരുന്നല്ലോ .ഒരു മുപ്പത് പേരെങ്കിലും ഉണ്ടായിരുന്നു ..അതിൽ ഞാനൊഴികെ എല്ലാവരും sale കൂടി നോക്കി വന്നവരായിരുന്നു ..ഞാൻ പ്രൊമോഷൻ മാത്രവും ..ഇതിലും ഹിജാബ് ധരിച്ച രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ..സ്റ്റാൾ കാണാൻ വന്ന മുസ്‌ലിംസ്‌ ഓരോരുത്തരും ഈ കുട്ടികളുടെ സ്റ്റാളിൽ മാത്രമാണ് പോയതും വാങ്ങിയതും .ആദ്യമൊക്കെ അവരുടെ ബന്ധുക്കളാകും എന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല ,എന്നാൽ ഇവർ വിസിറ്റിംഗ് കാർഡുകൾ കൊടുക്കുന്നത് കണ്ടപ്പോൾ മുന്പരിചയമില്ലാത്തവരാണെന്നു മനസിലായി ..മറ്റുള്ള ആൾക്കാർ എല്ലാ സ്റ്റാളുകളിൽ നിന്നും ഇവരുടെ ഉൾപ്പടെ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു ..വൈകുന്നേരമായപ്പോൾ ആ സ്റ്റാളിനു മുന്നിൽ മാത്രം പൂരത്തിനുള്ള തിരക്ക് .മറ്റു സ്റ്റാളുകളിൽ ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .വൈകുന്നേരം ആ കുട്ടികളുടെ മുഴുവൻ സാധനങ്ങളും വിറ്റു തീർന്നിരുന്നു ..ആദ്യമായാണ് എനിക്ക് ഇങ്ങനെ ഒരനുഭവം .എത്രയോ മുസ്‌ലീം കസ്റ്റമേഴ്സ് എനിക്കുണ്ട് ..നിങ്ങൾ ഉപയോഗിക്കേണ്ട സാധനം എവിടെ നിന്ന് വാങ്ങണമെന്നത് നിങ്ങളുടെ തീരുമാനമാണ് ..പക്ഷെ മറ്റുള്ളവരും അങ്ങനെ തുടങ്ങിയാലോ ..ഇതിന്റെ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് ,കൂടെയുള്ളവർ വേണ്ട ഇതൊരു വർഗീയ പോസ്റ്റ് ആയി കരുതും ennu പറഞ്ഞത് കൊണ്ട് വിട്ടു .

പക്ഷെ അതിപ്പോഴും ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു ..എഴുതരുത് ബിസിനസ് കുറയും എന്ന് അടുപ്പമുള്ളവർ പറഞ്ഞു ,എനിക്ക് എഴുതാതെ ഉള്ളിൽ വെച്ച് നടക്കാൻ തോന്നുന്നില്ല .തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം ..പിന്നെ ഈ ഒരു കാരണം കൊണ്ട് മാത്രം എന്റെ കേക്കുകൾ വാങ്ങില്ല എന്ന് തീരുമാനിക്കുന്നവരുണ്ടെങ്കിൽ ഒരു നിർബന്ധവുമില്ല ..കാരണം നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു ..മാറണം ..മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത് ..അല്ലെങ്കിൽ അവർ മാറുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടാവില്ല
ഈ പോസ്റ്റിന്റെയും എന്റെ വാലിന്റെയും പേരിൽ സങ്കി ചാപ്പ അടിക്കണം എന്നുണ്ടേൽ ഒരു പ്രശ്നവുമില്ല ..ഒരുത്തനെയും ബോധിപ്പിച്ചല്ല ഇന്ന് വരെ jeevichath .ഇനിയും അങ്ങനെ തന്നെയാകും

shortlink

Related Articles

Post Your Comments


Back to top button