KeralaLatest NewsNews

പ്രതിസന്ധിയില്‍ കരഞ്ഞിരിക്കുക എന്നതല്ല നയം, കരകയറാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു: ടൂറിസം മന്ത്രി

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കാരവാന്‍ പാര്‍ക്കുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. എച്ച് സലാം എംഎല്‍എ നിയമസഭയില്‍ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളര്‍ത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളില്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കാരവാന്‍ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങള്‍ സംസ്ഥാനത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. അഗ്രി ടൂറിസത്തിന്റെ സാധ്യത മനസിലാക്കി അത് പ്രയോജനപ്പെടുത്താന്‍ ഫാം ടൂറിസം നെറ്റ് വര്‍ക്ക് തയ്യാറാവുകയാണെന്നും ഇതിലൂടെ കേരള ടൂറിസത്തിന് ശക്തമായി തിരിച്ചു വരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കാരവാന്‍ പാര്‍ക്കുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരു പഞ്ചായത്തില്‍ ഒരു കാരവന്‍ പാര്‍ക്ക് വന്നാല്‍ അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്ത് വന്നു കഴിഞ്ഞാല്‍ അതൊരു പ്രധാന കേന്ദ്രമായി മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ സാധ്യതയും ഉണ്ടാകുമെന്ന് അദ്ദഹം പറഞ്ഞു.

കേരളത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണ് അഗ്രി ടൂറിസമെന്നും വരുമാന ലഭ്യത ഉറപ്പുവരുത്താന്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തുകയാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button