UAELatest NewsNewsInternationalGulf

മിസ് യൂണിവേഴ്‌സ് യുഎഇയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്

ദുബായ്: ആദ്യ മിസ് യൂണിവേഴ്സ് യുഎഇ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. സംഘാടകരായ ദ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനും യുഗൻ ഇവന്റ്സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

Read Also: നിയമസഭ കയ്യാങ്കളി: മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു മാറ്റി

ദുബായ് അൽ ഹബ് തൂർ സിറ്റിയിലെ ലാ പെർലെയിൽ നവംബർ ഏഴിനാണ് മത്സരം നടക്കുന്നത്. യുഎഇയിൽ നിന്നുള്ള 18 നും 28 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. missuniverseuae.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ ഒക്ടോബർ 15 ന് അൽഹബ്തൂർ പാലസ് ഹോട്ടലിൽ നടക്കുന്ന കാസ്റ്റിങിൽ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 20 ന് പ്രഖ്യാപിക്കും.

റൺവേ ചലഞ്ച്, കൊമേഴ്‌സ്യൽ ഷൂട്ട് തുടങ്ങിയ റൗണ്ടുകളും മത്സരത്തിന് ഉണ്ടാകും. നവംബർ ഏഴിന് ഫൈനലിൽ വിജയിക്കുന്നയാൾക്ക് ഡിസംബറിൽ ഇസ്രയേലിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്സ്.

Read Also: ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര ചെയ്താൽ പിഴ: നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button