KozhikodeKeralaLatest NewsNewsCrime

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കരുവാരകുണ്ട് സ്വദേശി കല്ലിടുമ്പന്‍ അനീസ് അറസ്റ്റിൽ

 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പന്‍ അനീസ് (36)നെയാണ് കൊണ്ടോട്ടി പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ജൂണ്‍ 26ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്‌ലാറ്റില്‍ വച്ച് മര്‍ദ്ദിച്ച് ഇയാളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ഗോവയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി. 19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button