Latest NewsNewsIndia

2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഒഴിവാക്കണം : കോണ്‍ഗ്രസ് എംഎല്‍എ

 

ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട്.

ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത് എന്നാണ് ന്യൂസ് എജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ നോട്ടുകളിലെ ഗാന്ധിജിയുടെ പടം അദ്ദേഹത്തിന് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു.

പ്രധാനമായും അഴിമതിയാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഭരത് സിംഗ് ആവശ്യപ്പെടുന്നതിന് പിന്നില്‍. അഴിമതിക്കാരും കൈക്കൂലിക്കാരും ഏറ്റവും കൂടുതല്‍ കൈപറ്റുന്നത് 500,2000 നോട്ടുകളാണ്. അതിനാല്‍ തന്നെ ഇതില്‍ മഹാത്മ ഗാന്ധിയുടെ പടം വയ്ക്കരുത് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button