KeralaLatest NewsNews

കണ്ണൂരില്‍ 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി

വീട് വാടകക്കെടുത്ത് വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ ചെറുകിട പുകയില കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവ വിറ്റുവരികയായിരുന്നു വിജയന്‍.

കണ്ണൂര്‍: ജില്ലയിൽ 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി. പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ നിന്നാണ് 2500 കിലോയിലധികം കൂള്‍, ഹാന്‍സ് എന്നിവ പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.

കാള്‍ടെക്‌സിന് സമീപമുള്ള മാളിന് പുറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചുള്ള ഗോഡൗണില്‍ നിന്നും വാഗണര്‍ കാറില്‍ വച്ച്‌ പുകയില ഉത്പന്നങ്ങളുമായി മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ സ്വദേശി അബ്ദുള്‍ റഷീദ്(48)നെ പിടികൂടി. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ഗോഡൗണ്‍ നടത്തിപ്പുകാരനായ ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയനെ (64) ഇവിടെ വച്ച്‌ അറസ്റ്റുചെയ്തു.

Read Also: വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം, അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

വീട് വാടകക്കെടുത്ത് വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ ചെറുകിട പുകയില കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവ വിറ്റുവരികയായിരുന്നു വിജയന്‍. ഇയാള്‍ക്കെതിരേ മുന്‍പും എക്‌സൈസും പൊലീസും കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ സന്തോഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button