ThiruvananthapuramKollamLatest NewsKeralaNattuvarthaNews

റോഡ് മുറിച്ച് കടക്കവെ അപകടം: പാഞ്ഞെത്തിയ രണ്ടു ബൈക്കുകളില്‍ ഒരെണ്ണം ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം

മേലെ പഴവങ്ങാടിയില്‍ കാര്‍ നിര്‍ത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇരുവരും

തിരുവനന്തപുരം: മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം നോര്‍ത്ത് വിളയില്‍ വീട്ടില്‍ ഡെന്നീസ് ഡാനിയല്‍ (45), ഭാര്യ നിര്‍മല ഡെന്നീസ് (33) എന്നിവരാണ് മരിച്ചത്. കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇവര്‍ വീട്ടിലേക്കു മടങ്ങും വഴി പഴവങ്ങാടിയിലായിരുന്നു അപകടം.

മേലെ പഴവങ്ങാടിയില്‍ കാര്‍ നിര്‍ത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇരുവരും. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളില്‍ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസും നിര്‍മലയും മരണത്തിന് കീഴടങ്ങി.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു ബൈക്ക് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ദമ്പതികളെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കും പരിക്കേറ്റു. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവരുടെ വിശദീകരണം. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാന്‍ പൊലീസ് ഫൊറന്‍സിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഡെനീല, ഡയാന്‍ എന്നിവരാണ് മരിച്ച ദമ്പതികളുടെ മക്കള്‍. സംസ്‌കാരം ഇന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button