KeralaLatest NewsNews

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി : അമളി പറ്റിയ വിദ്യാഭ്യാസ മന്ത്രിക്ക് വ്യാപക ട്രോള്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ അമളി പറ്റിയിട്ടുള്ളതും ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളതും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലും മന്ത്രിക്ക് അമളി പറ്റി. വി.ശിവന്‍കുട്ടിക്ക് പറ്റിയ അമളിയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിക്ക് പറ്റിയ പിഴവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Read Also : പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാം: പാകിസ്ഥാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ ഉന്നമിട്ടാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞ് ശിവന്‍കുട്ടിയെ പരിഹസിച്ചാണ് അബ്ദുറബിന്റെ പ്രതികരണം. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.

ഇതിന്റെ വീഡിയോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടപ്പോഴാണ് ഈ സംഭവത്തെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെഅബ്ദുറബ്ബ് രംഗത്ത് എത്തിയത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനില്‍ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുന്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേര്‍ത്തിട്ടുണ്ട്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു..
ആര്‍ക്കെങ്കിലും ഉപകാരപ്പെടും.
സംസ്ഥാനങ്ങള്‍ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചല്‍ പ്രദേശ്
3 ആസ്സാം
4 ബീഹാര്‍
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചല്‍ പ്രദേശ്
10 ജാര്‍ഖണ്ഡ്
11 കര്‍ണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്ട്ര
15 മണിപ്പൂര്‍
16 മേഘാലയ
17 മിസോറം
18 നാഗാലാന്‍ഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാന്‍
22 സിക്കിം
23 തമിഴ്നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തര്‍ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാള്‍
കേന്ദ്രഭരണ പ്രദേശങ്ങള്‍ :-
1 ആന്‍ഡമാന്‍-നിക്കോബാര്‍
2 ചണ്ഡീഗഡ്
3 ദാദ്ര – നഗര്‍ ഹവേലി, ദാമന്‍-ദിയു
4 ഡല്‍ഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിര്‍
8 ലഡാക്ക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button