Latest NewsKeralaNews

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഇടിഞ്ഞു പൊളിഞ്ഞ് വീഴുമോ?സുരക്ഷാ പ്രശ്‌നത്തില്‍ പിണറായിയെ ട്രോളി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിനെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാനും മറന്നില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടാറ്റയെ പ്രകീര്‍ത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും അദ്ദേഹം രംഗത്ത് എത്തിയത്.

Read Also :അനുയായിയെ കൊലപ്പെടുത്തിയ കേസ് : ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ

ടാറ്റ തുടങ്ങിയ എയര്‍ലൈന്‍ പിന്നീട് മുന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ദേശസാല്‍ക്കരിച്ചതോടെ കുത്തഴിഞ്ഞ സ്ഥാപനമായി. ലക്ഷം കോടികളുടെ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടും രക്ഷപ്പെട്ടില്ല. ഒടുവില്‍ 18,000 കോടിക്ക് ലേലത്തിലാണ് ടാറ്റ എയര്‍ ഇന്ത്യയെ തിരിച്ചുപിടിച്ചത്. എയര്‍ ഇന്ത്യയെ ലോകോത്തര സ്ഥാപനമാക്കുമെന്ന് നമുക്ക് വിശ്വസിക്കാമെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറുപ്പില്‍ പറഞ്ഞു.

ഒപ്പം നമ്മുടെ കേരളത്തിലേയ്‌ക്കൊന്ന് നോക്കാനാണ് അദ്ദേഹം പറയുന്നത്. 75 കോടി മുടക്കി നിര്‍മ്മിച്ച കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് ബസ് ഡിപ്പോയിലെ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിണറായി സര്‍ക്കാരിനെ അദ്ദേഹം ട്രോളിയത്. ‘കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ സുരക്ഷാ ഉത്തരവാദിത്വം അവനവന് മാത്രമായിരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

‘ മഹാരാജാവിനെ ഇനി ടാറ്റ പറത്തും . എയര്‍ ഇന്ത്യക്കായുള്ള ലേലം 18000 കോടിക്ക് ടാറ്റ ഉറപ്പിച്ചു. ടാറ്റ തുടങ്ങിയ എയര്‍ലൈനായിരുന്നു എയര്‍ ഇന്ത്യ . പില്‍ക്കാലത്ത് ദേശസാല്‍ക്കരിക്കുകയായിരുന്നു. ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ളപ്പോള്‍ ലോകത്തെ തന്നെ മികവുറ്റ എയര്‍ലൈനായിരുന്ന എയര്‍ ഇന്ത്യ , മുന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെ കുത്തഴിഞ്ഞ സ്ഥാപനമായി മാറി . എയര്‍ ഇന്ത്യ നില നിര്‍ത്താന്‍ ലക്ഷം കോടി രൂപയുടെ രക്ഷപ്പെടുത്തല്‍ പദ്ധതികള്‍ കൊണ്ടുവന്നു. നാട്ടിലെ പാവപ്പെട്ടവന് കൂടി അവകാശപ്പെട്ട പൊതുപണം ആകാശത്തു പറക്കുന്നവര്‍ക്കായി ചിലവാക്കി. എന്നിട്ടും രക്ഷപ്പെട്ടില്ല . ജനങ്ങള്‍ക്ക് സൗകര്യം കിട്ടണം. പൊതു ഖജനാവിന് ബാധ്യത പാടില്ല . എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യയെ വീണ്ടും ലോകോത്തര സ്ഥാപനമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ഇന്ന് ഉറപ്പു നല്‍കിയിട്ടുണ്ട് . നമുക്കത് വിശ്വസിക്കാം. പറയുന്നത് ടാറ്റ ആയതുകൊണ്ടു തന്നെ’ .

വാല്‍ക്കഷ്ണം : കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ സുരക്ഷാ ഉത്തരവാദിത്വം അവനവന് മാത്രമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button