Latest NewsNewsIndia

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു:പതിനഞ്ചോളം പേർ മോശമായി പെരുമാറി, പെൺകുട്ടി ആത്മഹത്യ ചെയ്തു

ലക്നൗ: സഹപാഠിയുടെ ലൈംഗികപീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ശനിയാഴ്‌ച നടന്ന സംഭവത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും വീടുകയറി അസഭ്യം പറയുകയുമായിരുന്നു.

പെൺകുട്ടി സ്‌കൂളിൽ പരാതിപ്പെട്ടതോടെ പ്രതിയായ ആൺകുട്ടിയും പതിനഞ്ചോളം പേരും പെൺകുട്ടിയുടെ വീട്ടിലെത്തി മോശമായി പെരുമാരുകയും അസഭ്യം പറയുകയുമായിരുന്നു. ഈ സംഭവങ്ങളിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയിന്മേൽ പതിനഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button