Latest NewsIndia

കത്വക്കേസിൽ സാമ്പത്തിക ആരോപണ വിധേയയായ അഡ്വക്കേറ്റ് ദീപിക സിംഗ് കോൺഗ്രസിലേക്ക്

രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് കനയ്യയെ കോണ്‍ഗ്രസിലെത്തിച്ചത്. പാര്‍ട്ടിക്ക് യുവ മുഖം നല്‍കാനുള്ള രാഹുലിന്റെ പദ്ധതിയാണിതെന്നും വിലയിരുത്തിയിരുന്നു

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്തിലും ബിഹാറിലും കോണ്‍ഗ്രസിന് പുതിയ ചില പദ്ധതികളുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഇരുവരും കോണ്‍ഗ്രസിലെത്തിയത് എന്നുമായിരുന്നു വാര്‍ത്തകള്‍. കനയ്യക്ക് സുപ്രധാന പദവി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം.

രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് കനയ്യയെ കോണ്‍ഗ്രസിലെത്തിച്ചത്. പാര്‍ട്ടിക്ക് യുവ മുഖം നല്‍കാനുള്ള രാഹുലിന്റെ പദ്ധതിയാണിതെന്നും വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്ത. കത്വ സംഭവത്തിലൂടെ ദേശീയ തലത്തില്‍ ചര്‍ച്ചയായ അഭിഭാഷക ദീപിക സിങ് രജാവത്ത് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. അവര്‍ തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് ദീപിക സിങ് രജാവത്ത് പരസ്യപ്പെടുത്തി.

ഞായറാഴ്ച രാവിലെ 11 മണിക്ക് കോണ്‍ഗ്രസില്‍ ചേരും. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്റര്‍നാഷണലില്‍ പ്രത്യേക ചടങ്ങ് പദ്ധതിയിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്നും അഡ്വ. ദീപിക സിങ് രജാവത്ത് പുറത്തിറക്കിയ ക്ഷണക്കത്തില്‍ പറയുന്നു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരില്‍ പ്രമുഖയായിരുന്നു ദീപികി സിങ് രജാവത്ത്. ണം വാങ്ങാതെയാണ് ദീപിക ഹാജരാകുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ കത്വ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ഫണ്ട് പിരിക്കുകയും ദീപിക ഫീസ് പിന്നീട് വാങ്ങി എന്ന വാര്‍ത്തകളും പല വിധ പ്രചാരണങ്ങള്‍ക്കിടയാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു ദീപിക സിങ് രജാവത്ത്.യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് താനൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെയാണ് ദീപിക സിങ് രജാവത്ത് പ്രചാരണത്തിന് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button