Latest NewsNewsIndia

എന്‍സിബി ഉദ്യോഗസ്ഥനും ബിജെപിയും തമ്മിൽ ബന്ധമെന്ന് ആരോപണം: നവാബ് മാലിക്കിനെതിരെ മാനനഷ്ട കേസുമായി ബിജെപി നേതാവ്

അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മോഹിത് കാംബോജ്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എന്‍സിപി നേതാവിനെതിരെ ബിജെപി നേതാവ് രംഗത്ത്. എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ് വ്യക്തമാക്കി. മോഹിതിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും ലഹരിപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മോഹിത് കാംബോജ് വ്യക്തമാക്കി.

ബിജെപി നേതാക്കളും എൻസിബി മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും തമ്മില്‍ ബന്ധമുണ്ടെന്നും മാലിക് ആരോപിച്ചിരുന്നു. എന്‍സിബി ഉദ്യോഗസ്ഥനും ബിജെപി നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതായും, കപ്പലിലെ റെയ്ഡിന് ശേഷം മോഹിത് കാംബോജിന്‍റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിര്‍ എന്നിവരെ വിട്ടയച്ചുവെന്നും നവാബ് മാലിക് ആരോപിച്ചു.

ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നത് ഈ പ്രായത്തിൽ, ബീജത്തിന്റെ അളവ് കൂട്ടാൻ ഇതാ 3 വഴികൾ

അധികാരം ഉപ്പയോഗിച്ച് നവാബ് മാലിക് മറ്റുള്ളവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി മോഹിത് കാംബോജ് പറഞ്ഞു. ഇത്തരം ആളുകളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും തന്റെ ബന്ധുവായ ഋഷഭിന് ഈ കേസിലോ ആര്യന്‍ ഖാനുമായോ ബന്ധമില്ലെന്ന് എന്‍സിബിക്ക് വ്യക്തമായിട്ടുണ്ടെന്നും മോഹിത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button