News

ബിജെപി പ്രവർത്തകന്റെ കൊലപാതകം: 11 തൃണമൂൽ പ്രവർത്തകർ കൂടി അറസ്റ്റിൽ

നന്ദ്രിഗ്രാമിലെ തെരഞ്ഞെടുപ്പ് ഏജന്റ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്

കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകൻ ദേബബ്രത മൈതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. 11 തൃണമൂൽ പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നന്ദ്രിഗ്രാമിലെ തെരഞ്ഞെടുപ്പ് ഏജന്റ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

തൃണമൂൽ നേതാവ് സൂഫിയാന്റെ മരുമകൻ ഷെയ്ഖ് ബൈത്തുൾ ഇസ്ലാം, തൃണമൂൽ നേതാക്കളായ ഷെയ്ഖ് ഷെഹാബുദ്ദീൻ കെന്ദേരി, ഷെയ്ഖ് ഹബീബുർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായവരിൽ പ്രധാനികൾ. . അറസ്റ്റിലായ ബാക്കി ഒൻപത് പേരും ഇവരുടെ കൂട്ടാളികളാണ്. ഇവരെ സിബിഐ കോടതിയിൽ ഹാജരാക്കി.

Read Also  :  കേരളത്തില്‍ പവര്‍ കട്ട്, വൈദ്യുതി പ്രതിസന്ധിയെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി:പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി

സംഭവത്തിൽ സൂഫിയാനെ സിബിഐ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും സൂഫിയാനെ ഒഴിവാക്കിയിട്ടുണ്ട്. കേസിൽ നിർണായക നീക്കമാണ് സിബിഐ നടത്തുന്നത്. ഇതിന്റെ ഭാഗമായി സൂഫിയാനെ കുറ്റപത്രത്തിൽ നിന്നും ബോധപൂർവ്വം മാറ്റിയതാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button