Latest NewsNewsIndia

ഗതാഗതം നിര്‍ത്തിവെക്കില്ല: അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ച് സ്റ്റാലിന്‍

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍  ഉണ്ടാകുക

ചെന്നൈ : അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കി കുറയ്ക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് അകമ്പടി വാഹനങ്ങളുടെ എണ്ണം 12 ല്‍ നിന്നും ആറായി കുറയ്ക്കുന്നത്‌. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍  ഉണ്ടാകുക.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഇനി മുതല്‍ ഗതാഗതം നിര്‍ത്തിവെക്കില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട് ചീഫ് സെക്രട്ടറി വി.ഇരൈയന്‍മ്പ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.

Read Also  :  ‘മറ്റാര് ചെയ്താലും വാർത്ത വായ്‌പ്പാതട്ടിപ്പ് , ഇടി മുഹമ്മദ് ബഷീറിന്റെ മകന്റേത് വായ്‌പ്പാ തിരിച്ചടവ് മുടങ്ങി എന്നും’

പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിത് പൊലീസ് കര്‍ശനമായി പാലിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button