Latest NewsIndiaNews

ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ വേണ്ടത് ശക്തരായ പ്രതിപക്ഷ പാർട്ടികൾ : സിപിഎം

ന്യൂഡൽഹി : ദേശീയ തലത്തിൽ വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നുവെന്ന് സിപിഎം. പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപം നൽകുന്ന സിപിഎം പോളിറ്റ് ബ്യുറോ യോഗത്തിലാണ് വിമർശനം.

ബിജെപിക്കെതിരെ പൊതുവിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും യോഗത്തിൽ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ ചെറുക്കാൻ ശക്തരായ പ്രതിപക്ഷ പാർട്ടികളെ മുൻനിർത്തിയുള്ള നീക്കമാകും ഫലപ്രദമാവുകയെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

Read Also  :  കത്വക്കേസിൽ സാമ്പത്തിക ആരോപണ വിധേയയായ അഡ്വക്കേറ്റ് ദീപിക സിംഗ് കോൺഗ്രസിലേക്ക്

രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള വിശദമായ ചർച്ചകൾ ഇന്ന് നടക്കും. ഈ മാസം 22ന് ചേരുന്ന 3 ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം കരടിന് അന്തിമരൂപം നൽകും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ, ലഖിംപുർ ഖേരി സംഘർഷം , കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റെ അജൻഡയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button