Latest NewsNewsIndia

കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്

ശ്രീനഗർ: അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കേരളത്തില്‍നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസി വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും താൻ കർഷകർക്കൊപ്പം നിന്ന് പോരാടുമെന്നും ദീപിക വ്യക്തമാക്കി.

ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കിയാണ് ദീപികയുടെ കോൺഗ്രസ് പ്രവേശനം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളില്‍നിന്ന് തിരികെ കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ദീപിക നേരത്തെ വ്യക്തമാക്കിയിരുന്നു. കഠ്‌വ പീഡനക്കേസിൽ മരിച്ച കുട്ടിക്ക് നീതി ഭിക്കുന്നതിനായി പോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button