Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ഇസ്രായേൽ പവലിയൻ ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ ഇസ്രയേൽ പവിലിയൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി യോയൽ റസ്വോസോവാണ് പവലിയന്റെ ഉദ്ഘാടനം ചെയ്തത്. എക്‌സ്‌പോയിലെ പവിലിയൻ കമ്മിഷണർ ജനറൽ എൽസർ കോഹൻ, യുഎഇയിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. അഹമ്മദ് ബെൽഹൗൾ, എക്‌സ്‌പോ ദുബായ് കമ്മിഷണർ ജനറൽ ഓഫിസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നജീബ് മുഹമ്മദ് അൽ അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Read Also: കേരളത്തില്‍ പവര്‍ കട്ട്, വൈദ്യുതി പ്രതിസന്ധിയെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി:പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി

ജലം, കാർഷികം, ആരോഗ്യം, വ്യവസായം, വൈജ്ഞാനികം എന്നീ മേഖലകളിലെ ഇസ്രയേൽ മുന്നേറ്റങ്ങളെക്കുറിച്ചറിയാൻ അവസരമുണ്ട്. മരുഭൂമിയിലെ കാർഷിക മേഖല നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കു പരിഹാരം കാണാൻ ഇസ്രയേൽ സാങ്കേതിക വിദ്യകൾക്കു കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം: വായിൽ രാസവസ്തു ഒഴിച്ചെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button